Share this Article
News Malayalam 24x7
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികള്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകും
The accused in the Heirich financial fraud case will appear before the ED today

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ ഇന്ന് ഇ ഡിയ്ക്കു മുമ്പാകെ ഹാജരാകും. പ്രതികള്‍  അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രതിഭാഗം അഭിഭാഷകൻ  കോടതിയെ അറിയിച്ചിരുന്നു. ഹൈറിച്ച് കമ്പനിയുടമകളായ  കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നവരാണ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാവുക.

മണിചെയിൻ മാർക്കറ്റിങ്ങിലൂടെ 1.63 ലക്ഷം നിക്ഷേപകരിൽനിന്ന്‌ പ്രതികള്‍ 1630 കോടി തട്ടിയെടുത്തെന്നാണ് തൃശ്ശൂര്‍ ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ് ഐ ആറില്‍ പറയുന്നത്.100 കോടിയില്‍പ്പരം രൂപ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതെക്കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്, മുങ്ങിയ പ്രതികള്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയയിരുന്നു. തുടര്‍ന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, പ്രതികള്‍ അന്വേഷണ സംഘത്തിനുമുന്‍പാകെ ഹാജരാകണമെന്ന്  നിര്‍ദേശിക്കുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories