Share this Article
News Malayalam 24x7
വന്‍ ദുരന്തം; തിക്കിലും തിരക്കിലും യുപിയിൽ മരണം 100 കടന്നു; മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളും
വെബ് ടീം
posted on 02-07-2024
1 min read
hathras-stampede-tragedy death toll rise

ലക്നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 100ലധികം പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ 3 പേർ കുട്ടികളാണ്. ഗ്രാമത്തിൽ സത്‌സംഗത്തിനെത്തിയ വിശ്വാസികൾ പരിപാടി കഴിഞ്ഞു പിരിഞ്ഞുപോകുമ്പോഴാണു തിരക്കുണ്ടായത്.

23 സ്ത്രീകളുടേതും ഒരു പുരുഷന്റേതുമടക്കം, ഇതുവരെ 27 മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫിസർ രാജ്കുമാർ അഗർവാൾ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷണം നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories