Share this Article
image
സുരേഷ് ഗോപിയും ജോർജ് കുര്യനും ചുമതലയേറ്റു

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രിമാർ ഇന്ന് ചുമതലയേൽക്കും. കേരളത്തിൽ നിന്നുള്ള സഹമന്ത്രി സുരേഷ് ഗോപിയും ജോർജ് കുര്യനും രാവിലെ ചുമതലയേറ്റെടുത്തു.

മൂന്നാം നരേന്ദ്ര മോദി സർക്കാറിലെ ക്യാമ്പിനറ്റ്, സഹമന്ത്രിമാരാണ് ചുമതല ഏറ്റെടുത്തത്.എസ്.ജയങ്കർ, ഭൂപേന്ദ്ര യാദവ്, ജയന്ത് ചൗധരി, എൽ.മുരുകൻ, ജ്യോതിരാദിത്യ സിന്ധ്യ മനോഹർലാൽ ഘട്ടർ, കിരൺ റിജിജു, ചിരാഗ് പാസ്വാൻ, ജോർജ് കുര്യൻ, സുരേഷ് ഗോപി തുങ്ങിയവർ രാവിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.

ടൂറിസം പെട്രോളിയം വകുപ്പ് സഹമന്ത്രിയായി ഹർദീപ് സിംഗ് പുരിയുടെ ഓഫീസായ ശാസ്ത്രി ഭവനിലെത്തിയാണ് സുരേഷ് ഗോപി ചുമതല ഏറ്റെടുത്തത്. കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ ടൂറിസം രംഗത്ത് പ്രയോജനപ്പെടുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്യാമ്പിനറ്റ് യോഗത്തിന് ശേഷമാണ് മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കിയത്. തന്ത്രപ്രധാന വകുപ്പുകൾ ഇത്തവണയും ബി.ജെ.പി നേതാക്കൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ആഭ്യന്തര വകുപ്പ് അമിത്ഷ, ധനകാര്യം നിർമ്മല സീതാരാമൻ, ഗതാഗതം നിതിൻ ഗഡ്കരി, പ്രതിരോധം രാജ് നാഥ് സിംഗ് എന്നിവർക്കാണ് നൽകിയത്.

കഴിഞ്ഞ സർക്കാറിലും ഇവർക്ക് തന്നെയായിരുന്നു ഈ വകുപ്പുകളുടെ ചുമതല  വികസിത ഭാരതം എന്ന സ്വപ്നം യാഥാർത്യമാക്കാൻ സർക്കാർ പ്രതിഞ്ജാബദ്ധരാണെന്ന് ക്യാമ്പിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories