കീം പരീക്ഷാ ഫലത്തിൽ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. സംസ്ഥാന ബോര്‍ഡിന്റെ കീഴില്‍ പഠിച്ച വിദ്യാർത്ഥികള്‍ക്ക് പ്രയാസം ഉണ്ടാകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ നടപടിയാണെന്നത് തെറ്റായ പ്രചാരമാണ്. വരും വര്‍ഷം എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കുന്ന രീതിയില്‍ ഒരു കോടതിക്കും തള്ളാനാവാത്ത ഫോര്‍മുല നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.