Share this Article
image
579 കുടുംബങ്ങളെ ബാധിക്കും,474 വീടുകൾ പൊളിക്കണം,3.5 ലക്ഷം മരങ്ങൾ മുറിക്കേണ്ടി വരും; ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് പുറത്ത്
വെബ് ടീം
posted on 27-05-2023
1 min read
Social impact study report of Sabarimala Greenfield Airport

എരുമേലി ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹിക ആഘാത പഠന റിപ്പോർട്ട് പൂർത്തിയായി.റിപ്പോർട്ടിന്റെ പകർപ്പ് കേരളവിഷൻ ന്യൂസിന്. 579 കുടുംബങ്ങളെ ബാധിക്കുമെന്ന് റിപ്പോർട്ടിൽ. 474 വീടുകൾ പദ്ധതി പ്രദേശത്ത് നിന്ന് പൊളിച്ചു മാറ്റണമെന്നും പദ്ധതി നടത്തിപ്പിനായി മൂന്നര ലക്ഷം മരങ്ങളും മുറിക്കേണ്ടി വരുമെന്നും പരാമർശം.

2017 ലാണ് എരുമേലി ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത് ശബരിമല തീർത്ഥാടനം കോട്ടയം,പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിനോദസഞ്ചാര മേഖലകൾ പ്രവാസികൾ എന്നിവ മുന്നിൽകണ്ടാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് വിമാനത്താവളത്തിനായി ആറു മേഖലകൾ പരിഗണിച്ചുവെങ്കിലും എരുമേലി ചെറുവള്ളി എസ്റ്റേറ്റും പരിസരവുമാണ് അനുയോജ്യമായി വിദഗ്ധസമിതി കണ്ടെത്തിയത്. വിമാനത്താവള പദ്ധതിക്കായി എരുമേലി സൗത്ത് മണിമല എന്നീ വില്ലേജുകളിൽ നിന്ന് 1039.8 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്ചെറുവള്ളി റബ്ബർ എസ്റ്റേറ്റിൽ നിന്നും 916 ദശാംശം 27 ഹെക്ടറും മറ്റ് സ്വകാര്യ വ്യക്തികളിൽ നിന്നുമായി 123 ദശാംശം 53 ഹെക്ടറും കണ്ടെത്താനാണ് സർക്കാർ നീക്കം പദ്ധതി പ്രദേശത്തിന് സമീപത്ത് കൂടി കടന്നുപോകുന്ന ദേശീയപാതകളും ശബരിമലയിലേക്കുള്ള ദൂരവും  പരിസ്ഥിതി പ്രശ്നങ്ങൾ കുറവായതും പരിഗണിച്ചാണ് ഈ സ്ഥലം തെരഞ്ഞെടുത്തത് റിപ്പോർട്ടിലെ കണക്കനുസരിച്ച് ചെറുവള്ളി എസ്റ്റേറ്റിലെ 221 ലയങ്ങൾ ഉൾപ്പെടെ 474 വീടുകളിൽ നിന്നും കുടിയിറക്കേണ്ടി വരും, ഒപ്പം 358 ഭൂ ഉടമകൾക്ക് കൃഷിയിടം നഷ്ടമാകും മൊത്തം പദ്ധതി പ്രദേശമായ 1039 ഹെക്ടറിൽ നിന്നും മൂന്നര ലക്ഷത്തോളം മരങ്ങളാണ് മുറിച്ചു മാറ്റേണ്ടതായി വരിക ഏറ്റവും കൂടുതൽ റബ്ബർ മരങ്ങൾ ഇതിൽ നാണ്യവിളകളും ഉൾപ്പെടും 117 കിണറുകൾ നഷ്ടമാകും കൂടാതെ ഒരു പള്ളിയും സ്കൂളും ഉൾപ്പെടുന്ന പ്രദേശവും നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കേണ്ടി വരും 45 മീറ്റർ വീതിയിൽ 3500 മീറ്റർ നീളത്തിൽ കിഴക്കു പടിഞ്ഞാറ് ആയിട്ടാണ് റൺവേ തയ്യാറാക്കുന്നത്.

 കുടിയിറക്കപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനൊപ്പം വിമാനത്താവളത്തിന്റെ നിർമ്മാണ സമയത്ത് തൊഴിലുറപ്പാക്കണമെന്നും പഠന റിപ്പോർട്ടിൽ നിർദ്ദേശമുണ്ട് തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ആണ് റിപ്പോർട്ട് തയ്യാറാക്കിയത് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ് പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല ജൂൺ 12 13 തീയതികളിലാണ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിങ് നടക്കുക.എരുമേലി ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുമായി മുന്നോട്ടു പോകാൻ ആണ് സർക്കാർ നീക്കം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം മോഡലിൽ കമ്പനി രൂപീകരിച്ച പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories