Share this Article
News Malayalam 24x7
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനെ അമേരിക്ക ആക്രമിക്കുന്നതില്‍ തീരുമാനം രണ്ടാഴ്ചയ്ക്കകം
Donald Trump

ഇറാനെ അമേരിക്ക ആക്രമിക്കുമോ എന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം രണ്ടാഴ്ചയ്ക്കകമെന്ന് വൈറ്റ് ഹൗസ്. ഇറാനുമായി ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് അമേരിക്ക. വരും ദിവസങ്ങളില്‍ ഇറാനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുള്ളതായി വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചര്‍ച്ച നടത്തും. ജനീവയില്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories