Share this Article
KERALAVISION TELEVISION AWARDS 2025
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് അനില്‍കാന്ത് ഇന്ന് വിരമിക്കും
വെബ് ടീം
posted on 30-06-2023
1 min read
DGP Anil Kant Retired today

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് അനില്‍കാന്ത് ഇന്ന് വിരമിക്കും. തെരഞ്ഞെടുക്കപ്പെട്ട ഷെയ്ക് ദര്‍വേശ് സാഹിബിന് ചുമതലകള്‍ കൈമാറും. പോലീസ് സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് 7.45ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കും. അനില്‍കാന്തിന് കേരളാ പോലീസിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങും നടക്കും.

12 മണിക്ക് പോലീസ് ആസ്ഥാനത്താണ് ചടങ്ങ് നടക്കുക. 2021 ജൂണ്‍ 30 മുതല്‍ രണ്ട് വര്‍ഷമാണ് അനില്‍കാന്ത് സംസ്ഥാന പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്. ആന്ധ്രാ സ്വദേശിയാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്. 1990 ബാച്ച് ഐപിഎസ് ഓഫീസറാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ഗവര്‍ണറുടെ എഡിസിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി ഡോ.വി.പി ജോയിയും നാളെ വിരമിക്കും. ചുമതലകള്‍ ഡോ.വി വേണുവിനും കൈമാറും. സംസ്ഥാനത്തിന്റെ 48ാം ചീഫ് സെക്രട്ടറിയാണ് വേണു. ആലപ്പുഴ സ്വദേശിയാണ് ഡോ.വേണു. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories