കേരള സർവകലാശാലയിൽ ഭരണപ്പോര് തുടരുന്നു. സിൻഡിക്കേറ്റ് യോഗം ഉടനെ വിളിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. വി സി നടത്തുന്നത് ക്രമവിരുദ്ധമായ നടപടികൾ എന്നും ആരോപണം. അധികാര വടംവലിക്കിടയിൽ രജിസ്ട്രാർ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പൻ. പദവി ഏറ്റെടുക്കാനും വിവാദങ്ങൾക്കും താല്പര്യമില്ലെന്നും മിനി കാപ്പൻ വി സിയെ അറിയിച്ചെങ്കിലും സ്ഥാനത്ത് തുടരാൻ മോഹനൻ കുന്നുമ്മൽ നിർദ്ദേശിച്ചു. പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് കെ എസ് അനിൽകുമാറും. തർക്കത്തെ തുടർന്ന് സുപ്രധാന ഫയലുകളിൽ പോലും തീരുമാനമെടുക്കാൻ കഴിയാത്ത പ്രതിസന്ധിയിൽ കേരള സർവകലാശാല. അതേസമയം കെ എസ് അനിൽകുമാറിനെതിരെ കോടതിയെ സമീപിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ.