Share this Article
News Malayalam 24x7
ടെസ്റ്റ് പരീക്ഷ; ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍
test exam; Govt calling for discussion

ടെസ്റ്റ് പരിഷ്‌ക്കരണങ്ങള്‍ക്ക് എതിരെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന പ്രതിഷേധം 13 ദിവസം പിന്നിടുമ്പോള്‍ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചര്‍ച്ച നടത്തും.

ഇന്ന് 3 മണിക്ക് മന്ത്രിയുടെ ചേമ്പറില്‍ വെച്ചാണ് ചര്‍ച്ച. നിലവില്‍ പ്രത്യക്ഷ സമരത്തില്‍ നിന്നും സിഐടിയു മാത്രമാണ് പിന്മാറിയിട്ടുള്ളത്.മറ്റ് സംഘടനകളും സംയുക്ത സമരസമിതിയും പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് രണ്ടാഴ്ചയായി സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ നിലച്ചിരിക്കുകയാണ്. ഇന്നത്തെ ചര്‍ച്ചയില്‍ മന്ത്രിയുടെ തീരുമാനം നിര്‍ണായകമാകും.

  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories