Share this Article
News Malayalam 24x7
പാതിവില തട്ടിപ്പ് കേസ്; ഒന്നാം പ്രതി അനന്തുകൃഷ്ണന് ജാമ്യം
Ananthukrishnan Gets Bail in Half-Price Fraud Case

പാതിവില തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അനന്തുകൃഷ്ണന് വിചാരണക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്ത് 107 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം. മൂവാറ്റുപുഴ സീഡ് സൊസൈറ്റി ഭാരവാഹികളുടെ കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുവിനെതിരെ പൊലീസും ക്രൈം ബ്രാഞ്ചും മറ്റനവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാന്‍ കഴിയില്ല. മൂവാറ്റുപൂഴ പൊലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇനിയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നത് പ്രതിക്ക് അനുകൂലമായി. മറ്റ് കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുകയാണെങ്കില്‍ സ്വാഭാവിക ജാമ്യം തേടി പ്രതിഭാഗത്തിന് കോടതിയെ സമീപിക്കാനാവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories