ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്ക. പകരത്തിന് പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രശ്‌നം പരിഹരിക്കണമെന്നും എന്ത് സഹായത്തിനും തയാറാണെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണ്. ഇരു രാജ്യങ്ങളെയും നല്ലതുപോലെ അറിയാം എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.