ജീവനൊടുക്കാന്‍ ശ്രമിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് അഫാന്‍ പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപകട നില ഇപ്പോഴും തരണം ചെയ്തിട്ടില്ല. തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതം ഏറ്റിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലാണ് അഫാന്‍ ഉള്ളത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് കഴിഞ്ഞ ദിവസമാണ് അഫാന്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.