Share this Article
Union Budget
BJP കോര്‍ കമ്മിറ്റി യോഗം ഇന്ന്
BJP Core Committee Meeting

ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്. പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് യോഗം. നിലമ്പൂരിലെ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയാകും. പുതിയ അധ്യക്ഷന്റെ ശൈലിക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പും ചര്‍ച്ചയാകും. കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ വി.മുരളീധരനെയും കെ.സുരേന്ദ്രനെയും ക്ഷണിക്കാത്തതില്‍ വിവാദമുയര്‍ന്നിരുന്നു. യുവമോര്‍ച്ച - മഹിളാമോര്‍ച്ച ഭാരവാഹികളെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ ടാലന്റ് ഹണ്ട് നടത്തിയതിലും ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. മുരളീധര പക്ഷം പ്രശ്‌നങ്ങള്‍ യോഗത്തില്‍ ഉന്നയിക്കാനിടയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories