Share this Article
News Malayalam 24x7
ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ട്രംപ്
 Donald Trump

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ വെടിനിർത്തൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുഎസ് നിലപാട് മാറ്റിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാനും അറിയിച്ചു.

ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷം 60 ദിവസങ്ങൾ പിന്നിടുമ്പോഴാണ് യുദ്ധം അവസാനിപ്പിക്കുകയാണെന്ന സുപ്രധാന പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയത്. യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ 60 ദിവസത്തിനുള്ളിൽ അത് അവസാനിപ്പിക്കണമെന്ന അമേരിക്കൻ നിയമപ്രകാരമാണ് ട്രംപിന്റെ നടപടി. എന്നാൽ വെടിനിർത്തൽ നിലനിൽക്കുന്നതിനാൽ തനിക്ക് കൂടുതൽ സമയം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.


ഇറാൻ മുന്നോട്ടുവെച്ച ചില നിബന്ധനകൾ തൃപ്തികരമല്ലെന്നും എന്നാൽ അവ അംഗീകരിച്ചാൽ മാത്രമേ ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ അധികാരം തങ്ങൾക്ക് നൽകണമെന്നും അമേരിക്ക തങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന നിബന്ധനകൾ. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ട്രംപ് താൽപ്പര്യപ്പെടുന്നില്ല. എങ്കിലും ഈ സംഘർഷം പൂർണ്ണമായും അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചത് ആഗോള തലത്തിൽ വലിയൊരു ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories