Share this Article
News Malayalam 24x7
കഴുത്തിലും മുതുകിലും വയറ്റിലും കുത്തി; പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്
വെബ് ടീം
posted on 16-06-2026
1 min read
sahad

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. തിരുവനന്തപുരം കന്യാകുളങ്ങരയിലാണ് സംഭവം. കന്യാകുളങ്ങര സ്വദേശിനിയായ പതിനാറുകാരിയെയാണ് കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പനവൂര്‍ സ്വദേശിയായ സഹദാണ്(21) കുത്തിയത്.

പ്രണയം നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. കഴുത്തിനും മുതുകിലും വയറ്റിലുമാണ് കുത്തിയത്. പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയ്ക്കായി അന്വേഷണം തുടരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories