Share this Article
ഗുരുവായൂർ ഏകാദശി; സൂരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
Guruvayur Ekadashi 2026

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഇന്ന് മുതൽ മൂന്ന് ദിവസത്തെക്ക് ഗുരുവായൂർ നഗരത്തിലും ക്ഷേത്രപരിസരത്തും തൃശ്ശൂർ സിറ്റി പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ  ഏർപ്പെടുത്തി. കമ്മീഷണർ  നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസ് ന്റെ  നേരിട്ടുള്ള മേൽനോട്ടത്തിലാണ് സുരക്ഷ  ഒരുക്കുന്നത്....


നഗരത്തെയും ക്ഷേത്രപരിസരത്തെയും 2 സോണുകളും 8 സെക്ടറുകളുമായി തിരിച്ചാണ് പൊലീസ് വിന്യാസം.ഒരു അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ , 3 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 250 പൊലീസ് ഉദ്യോഗസ്ഥര്‍, 60 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ , 30 കെ.എ.പി  ബറ്റാലിയന്‍ അംഗങ്ങള്‍, 22 ആര്‍.ആര്‍.എഫ്  സേനാംഗങ്ങള്‍ എന്നിവര്‍ സുരക്ഷാ ചുമതലയിലുണ്ടാകും.

അടിയന്തര സഹായങ്ങള്‍ക്കും സുരക്ഷാ ഏകോപനത്തിനുമായി ക്ഷേത്രം കിഴക്കേനടയില്‍ പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും ള്‍.നവംബര്‍ 20 മുതല്‍ 22 രാവിലെ 8:00 മണി വരെ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി ക്ഷേത്രദര്‍ശനം അനുവദിച്ചിരിക്കുന്നതിനാല്‍ അയ്യപ്പഭക്തന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിനായി ദേവസ്വവും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് പോലീസ് സംയുക്ത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഗുരുവായൂര്‍ ഔട്ടര്‍റിങ്ങും ഇന്നര്‍റിങ്ങും മുഴുവന്‍ സമയവും കര്‍ശനമായി വണ്‍വേ ആയിരിക്കും.?വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി 15-ഓളം പ്രത്യേക പാര്‍ക്കിങ്ങ് കേന്ദ്രങ്ങളും  സജ്ജീകരിച്ചിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories