Share this Article
കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; മുൻവാതിൽ അകത്തുനിന്ന് പൂട്ടി; യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ, ദുരൂഹതയാരോപിച്ച് കുടുംബം
വെബ് ടീം
6 hours 54 Minutes Ago
1 min read
SHARAN

വിഴിഞ്ഞം: തിരുവനന്തപുരം കോട്ടുകാലിൽ യുവാവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽ പയറ്റുവിള പുലിവിള കൈത്തറി സൊസൈറ്റിക്ക് സമീപം പരേതനായ വിജുവിന്റെയും ശോഭനയുടെയും മകൻ ശരൺ (26) ആണ് തൂങ്ങി മരിച്ചത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ശരൺ.

ശരണിന്റെ അമ്മ ശോഭന ഉച്ചക്കടയ്ക്ക് അടുത്തുളള കല്യാണമണ്ഡപത്തിൽ ജോലിക്കും സഹോദരൻ ശരത് പുറത്തേക്കും പോയ സമയത്താണ് സംഭവം നടന്നത്. ഇവർ രാത്രിയോടെ വീട്ടിലെത്തിയപ്പോൾ മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇരുവരും ചേർന്ന് വാതിൽ തുറക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. പിന്നാലെ, ഇവർ നാട്ടുകാരെ വിളിച്ചുകൂട്ടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories