വെള്ളനാട്: വയോധികയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ വെള്ളനാട് ശശിക്കെതിരെ പൊലീസ് കേസെടുത്തു. ഉള്ളൂർക്കാേണം സ്വദേശിയായ വയോധികയുടെ പരാതിയിൽ ആര്യനാട് പൊലീസാണ് കേസെടുത്തത്.
ലൈഫ് പദ്ധതിയുടെ മൂന്നാം ഗഡു വാങ്ങാനെത്തിയ വയോധികയെ മർദ്ദിക്കുകയും ജാതി വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. അയൽവാസിയുമായി വഴിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നം പറഞ്ഞുതീർക്കുകയാണ് ചെയ്തതെന്നാണ് വെള്ളനാട് ശശിയുടെ വാദം.