കൊച്ചി: തൃപ്പൂണിത്തുറയിൽ ടാങ്കർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. മുളന്തുരുത്തി വട്ടേക്കുന്നം സ്വദേശി ബീന ശശിധരൻ (67) ആണ് മരിച്ചത്. തൃപ്പൂണിത്തുറ സ്റ്റീൽ യാർഡിന് മുൻവശത്ത് ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്.
അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിൽ സഞ്ചരിച്ച ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ടാങ്കർ ലോറിയുടെ അടിയിലേക്കു വീണ ബീന സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന മകൾ സബ്‌നയ്ക്ക് പരുക്കേറ്റു. സബ്നയാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. പച്ചാളത്തുള്ള സഹോദരൻറെ വീട്ടിൽ പോയി മടങ്ങിവരികയായിരുന്നു ഇവർ.