പത്തനംതിട്ട : കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. അടൂർ പൊലീസ് ക്യാംപിലെ സിഎപി ഫോളോവർ ജീവനക്കാരൻ ഏറത്ത് ഉടയാൻവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ജഗദീഷാണ് (55) തൂങ്ങിമരിച്ചത്. ഭാര്യയുടെ കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ച ശേഷമാണ് ജഗദീഷ് ആത്മഹത്യ ചെയ്തത്.
പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് ജഗദീഷ് തൂങ്ങിമരിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)