കൊച്ചി: ചേരാനല്ലൂരിൽ കാറിടിച്ചു മരിച്ച ജയപാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. കുടുംബാംഗങ്ങളായ ഭാര്യയും മകനും ചേർന്നാണ് കട തുറന്നത്. ജയപാലകൃഷ്ണന്റെ ചിത്രത്തിൽ തിരിതെളിയിച്ചാണ് ചിറ്റൂർ നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട കടയുടെ പ്രവർത്തനം പുനരാരംഭിച്ചത്.
ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് എത്തിയ മകൾ ഭദ്രകീർത്തിയും തട്ടുകട നടത്താൻ ഒപ്പമുണ്ടാകും.ജയപാലകൃഷ്ണൻ മുൻപ് നടത്തിവന്ന അതേ രീതിയിൽ യാതൊരു മാറ്റവുമില്ലാതെ ദോശയും ചമ്മന്തിയും ഓംലെറ്റും നൽകി തട്ടുകട മുന്നോട്ട് കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം.
17 കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ചാണ് തട്ടുകട നടത്തിയിരുന്ന ജയപാലകൃഷ്ണൻ ഒക്ടോബർ 25 പുലർച്ചെ 2:15-ന് കൊല്ലപ്പെട്ടത്.