Share this Article
കഴക്കൂട്ടത്ത് ലഹരി സംഘം പൊലീസുകാർക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റി.4 പോലീസുകാർക്ക് പരിക്ക്
വെബ് ടീം
11 hours 41 Minutes Ago
1 min read
kazhakkottam

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി സംഘം പൊലീസുകാർക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റി.4 പോലീസുകാർക്ക് പരിക്ക്.CPO ദീപുരാജിന്റെ കൈ ഒടിഞ്ഞു തൂങ്ങിയതായാണ് റിപ്പോർട്ട്.

പോലീസിന്റെ ബൈക്കിൽ ജീപ്പ് ഇടിച്ചു കയറ്റിയതിൽ ഡാൻസ് ഓഫ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്ക് പറ്റിയത്.മൂന്നുപേർ പിടിയിൽ, പിടിയിലായവർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നു. ഇവരിൽ നിന്ന് ലഹരി മരുന്നുകളും കണ്ടെത്തി.

എം.ഡി.എം.എയുമായി എത്തിയ സംഘം സഞ്ചരിച്ചിരുന്ന താർ ജീപ്പ് തടഞ്ഞപ്പോഴാണ് പൊലീസിന്റെ ബൈക്കിന് മുകളിലൂടെ വാഹനം ഓടിച്ചു കയറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് സ്വദേശി രതീഷ്, കാസർകോട് സ്വദേശി സ്വാലി എന്നിവരെ പോലീസ് പിടികൂടി. പിടിയിലായവർ ലഹരി ഉപയോഗിച്ചിരുന്നതായി പ്രാഥമിക വിവരമുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories