കുട്ടനാട്: ചക്കുളത്തുകാവ് പൊങ്കാലയോട് അനുബന്ധിച്ച് നവംബര്‍ 24ന് ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി. ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകള്‍ക്കാണ് അവധി. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.