തൃശൂർ: കോടികളുടെ തട്ടിപ്പ് നടത്തി പിടിയിലായ യുഡിഎഫ് ഘടകകക്ഷി നേതാവായ രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ ചെയ്തികളെ കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകണമെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയും കേരള പ്രവാസിസംഘം മുൻ ജനറൽ സെക്രട്ടറിയുമായ കെ.വി അബ്ദുൾ ഖാദർ. കേരള പ്രവാസി അസോസിയേഷൻ എന്ന സംഘടനയുടെ നേതാവ് എന്ന നിലയിലാണ് രാജേന്ദ്രനെ യുഡിഎഫ് സംസ്ഥാന സമിതിയിലേക്ക് നേതാക്കൾ തിരഞ്ഞെടുത്തത്.
കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ ഡിയുടെ വ്യാജ ലെറ്റർ പാഡ് ഉപയോഗിച്ച് വ്യവസായിയെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റാൻ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയത്.രാജേന്ദ്രൻ ഇപ്പോൾ ജയിലിലാണ്. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ രാജേന്ദ്രൻ സംഘടിപ്പിച്ച പല പരിപാടികളിലും വി.ഡി സതീശൻ പങ്കെടുത്തിട്ടുണ്ട്.
സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെല്ലാം രാജേന്ദ്രന്റെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.സമൂഹ മാധ്യമങ്ങളിൽ കേരള പ്രവാസി അസോസിയേഷൻ നിരന്തരം യുഡിഎഫിന് വേണ്ടി പ്രചാരണംനടത്തുകയും ചെയ്തിരുന്നു. പ്രവാസി വ്യവസായികളെയും മറ്റും വ്യാജ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ഒരു തട്ടിപ്പുകാരനെ എങ്ങിനെയാണ് യുയുഡിഎഫ് ഘടക കക്ഷിയാക്കിയത്? ആരാണ് ഇതിന് ഇടനിലക്കാരനായി നിന്നത്? ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ യുഡിഎഫ് നേതൃത്വത്തിന് ബാധ്യതയുണ്ട്.തട്ടിപ്പുകാരന്റെ
നേതൃത്വത്തിൽ രൂപികരിച്ച കേരള പ്രവാസി അസോസിയേഷൻ പിരിച്ചു വിടണമെന്നും ആവശ്യപ്പെടുന്നതായി കെ.വി അബ്ദുൾ ഖാദർ പറഞ്ഞു.