കുന്നംകുളത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട കെ എസ് ഇ ബിയുടെ വാഹനം ഇലക്ട്രിക്ക് പോസ്റ്റിലും ഓട്ടോറിക്ഷകളിലും ഇടിച്ചു. അപകടത്തില്‍ രണ്ട് ഓട്ടോറിക്ഷകള്‍ക്കും കെ.എസ്.ഇ.ബി വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു.ഇന്ന് രാവിലെ പത്തോടെ ആയിരുന്നു അപകടം.
കരാർ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തികൾക്കായി ഉപയോഗിക്കുന്ന കുന്നംകുളം കെ.എസ്.ഇ.ബിയുടെ വാഹനം ആണ് അപകടത്തില്‍ പെട്ടത്. കുന്നംകുളം ട്രഷറിക്ക് സമീപത്തെ സിവി സ്മാരക ഹാളിന് സമീപം ആയിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.കെഎസ്ഇബി ഓഫീസിൽ നിന്നും ജീവനക്കാരുമായി പുറപ്പെട്ട വാഹനം
നിയന്ത്രണം വിട്ടതിനെ തുടർന്ന് സിവി സ്മാരക ഹാളിനോട് ചേർന്നുള്ള ഇലക്ട്രിക്ക് പോസ്റ്റിലും തുടർന്ന് സമീപത്തെ ഓട്ടോ പാർക്കിലുണ്ടായിരുന്ന ഓട്ടോറിക്ഷകളിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിൻ്റെ കടഭാഗം പൊട്ടി കെ എസ് ഇ ബിയുടെ വാഹനത്തിന് മുകളിലേക്ക് വീണു. രണ്ട് ഓട്ടോറിക്ഷകൾക്കും കെഎസ്ഇബിയുടെ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. അതേസമയം ആക്സിലേറ്ററിൽ ചെരിപ്പ് കുടുങ്ങിയതാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ട്ടപ്പെടാൻ കാരണമായതെന്ന് കെഎസ് ഇബി അധികൃതർ പറഞ്ഞു.