ആലപ്പുഴ ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വഴിത്തിരിവ്. കൊലയ്ക്ക് മാതാവും സഹായിച്ചു. മാതാവായ ജെസിമോളെ പൊലിസ് പ്രതി ചേര്‍ത്തു. തോര്‍ത്ത് മുറുക്കിപ്പോള്‍ മാതാവ് കൈകള്‍ പിടിച്ചുവെച്ചെന്നാണ് പോലീസ് കണ്ടെത്തല്‍. കൊലചെയ്യാന്‍ ഉപയോഗിച്ച തോര്‍ത്ത് കണ്ടെത്തി. മാതാവും അമ്മാവനും കസ്റ്റഡിയില്‍. മകള്‍ രാത്രി പുറത്തു പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാന്ന് കൊലചെയ്തത്. മരിച്ച എയ്ഞ്ചല്‍ ജാസ്മിന്‍ സ്ഥിരമായി പുറത്തു പോയിരുന്നത് പിതാവ് ജോസ്‌മോന്‍ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ തർക്കത്തിൽ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ജോസ്‌മോന്‍ എയ്ഞ്ചലിനെ കൊലപ്പെടുത്തുകയായിരുന്നു. മരണം സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് 28 കാരിയായ എയ്ഞ്ചലിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലാണ് എയ്ഞ്ചലിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.