Share this Article
News Malayalam 24x7
മുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർ പമ്പ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
വെബ് ടീം
posted on 17-03-2026
1 min read
litto

പാലക്കാട്: വണ്ടാഴിയിൽ പ്രഷർ പമ്പ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയിൽ ലിറ്റോ ( 31) ആണ് മരിച്ചത്.

വീടിൻ്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories