Share this Article
മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിൽ നാളെ നിരോധനാ‍ജ്ഞ, വിനോദ സഞ്ചാരത്തിനും വിലക്ക്
വെബ് ടീം
1 hours 4 Minutes Ago
1 min read
mision chakkkomban

ഇടുക്കി: കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള മിഷൻ ചക്കക്കൊമ്പൻ ദൗത്യത്തിന് തുടക്കമായി. ഇതിനോടനുബന്ധിച്ച് ചിന്നക്കനാലിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ചിന്നക്കനാൽ പഞ്ചായത്തിലെ 1,2,9,10,11,12 വാർഡുകളിലാണ് ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ മുതൽ മൂന്ന് ദിവസം വിനോദ സഞ്ചാരത്തിനും നിരോധനമുണ്ട്. വിനോദസഞ്ചാര മേഖലയായതിനാൽ പ്രദേശത്ത് സ്വകാര്യ ഡ്രോൺ പറത്തുന്നതിനും വിലക്കുണ്ട്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറത്തുവിട്ടിട്ടുണ്ട്.

മിഷൻ ചക്കക്കൊമ്പന്റെ ഭാ​ഗമായി രണ്ട് കുങ്കിയാനകളും ഇരുപതം​ഗ സംഘവും വയനാട്ടിൽ നിന്ന് ചിന്നക്കനാലിലെത്തി. മുത്തങ്ങ ആനത്താവളത്തിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് സ്ഥലത്തെത്തിച്ചത്. 100 പേരടങ്ങുന്ന സംഘമാണ് ദൗത്യത്തിന്റെ ഭാ​ഗമായുള്ളത്. സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മയക്കുവെടിവക്കാനാണ് തീരുമാനം. ഇതിനിടെ ഇന്നും ചക്കക്കാമ്പൻ ജനവാസ മേഖലയിലിറിങ്ങി. വ്യാപകമായി കൃഷി നശിപ്പിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories