കൊല്ലം പട്ടാഴിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. പന്തപ്ലാവ് ക്രിസറ്റി ഭവനില്‍ ബിനുവാണ് ഭാര്യ ക്രിസ്റ്റിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇരുവരും തമ്മില്‍ അകന്ന് താമസിക്കുകയായിരുന്നു. വീട്ടില്‍ സാധങ്ങള്‍ എടുക്കാന്‍ എത്തിയപ്പോഴാണ് ക്രിസ്റ്റിയെ ബിനു കൊലപ്പെടുത്തിയത്. അമ്മയെ വെട്ടുന്നതുകണ്ട മകള്‍ ബിറ്റി നിലവിളിച്ചുകൊണ്ട് ഓടിരക്ഷപ്പെട്ടു. മകളാണ് പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ബിനുവിനെ അടുക്കളയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.