മലപ്പുറം: മുഖം വെളുക്കാനായി ഉപയോഗിച്ച എഫ് ട്യൂൺ ഫേസ് ക്രീമിലെ അമിത മെർക്കുറി 17കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായി പരാതി. ക്രീമിലെ മെർക്കുറിയുടെ അമിത സാന്നിധ്യം മൂലം പെൺകുട്ടിക്ക് മെംബ്രനസ് നെഫ്രോപതി എന്ന വൃക്കരോഗം ബാധിക്കുകയായിരുന്നു. പെൺകുട്ടി നിലവിൽ ചികിത്സയിലാണ്.ഓൺലൈൻ വഴി വാങ്ങിയ ക്രീമിലാണ് 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുള്ളതായി പരിശോധനയിൽ സ്ഥിരീകരിച്ചത്. മുഖക്കുരു, കരുവാളിപ്പ് എന്നിവ പോകുമെന്നായിരുന്നു ക്രീമിന്റെ കമ്പനി അവകാശപ്പെട്ടിരുന്നത്. ഫെയ്സ് ക്രീം കന്പനിക്കെതിരെ ഉഭഭോക്തൃ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം.
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിരവധി കേസുകൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മനുഷ്യന്‍റെ ആരോഗ്യത്തെയാണ് ഇതില്ലാതാക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾക്ക് കിട്ടുന്ന പരസ്യങ്ങൾ ആണ് കുട്ടികൾ അടക്കം വാങ്ങാൻ കാരണം. വളരെ സീരിയസ് ആയിട്ടാണ് സർക്കാർ ഈ വിഷയത്തെ കാണുന്നതെന്നും എല്ലായിടത്തും പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.