Share this Article
അമ്മയെ ചപ്പാത്തിക്കോലുകൊണ്ട് തലക്കടിച്ചു; മകന്‍ അറസ്റ്റില്‍
വെബ് ടീം
3 hours 38 Minutes Ago
1 min read
ROLLING PAN

കണ്ണൂര്‍: അമ്മയെ ചപ്പാത്തിക്കോലുകൊണ്ട് തലയ്ക്കടിച്ച മകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഏഴിലോട് സ്വദേശി കെ. സജിത്താണ് അറസ്റ്റിലായത്. അമ്മയുടെ പരാതിയിലാണ് നടപടി.

സ്വത്ത് വിറ്റുകിട്ടിയ പണം നല്‍കാത്തതിനാണ് അമ്മ സാവിത്രിയെ ഇയാള്‍ മര്‍ദിച്ചത്. പണം അമ്മയുടെ അക്കൗണ്ടിലിട്ടതോടെ പ്രതി പ്രകോപിതനാകുകയായിരുന്നു.കോട്ടയിലെ വീടിന്റെ ചായ്പില്‍ വെച്ച് ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

കുടുംബത്തിലെ സ്ഥലം വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച പണം സാവിത്രിയുടെ പേരില്‍ നിക്ഷേപിച്ചിരുന്നു ഇതില്‍ നിന്നും ഒരു ഭാഗം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്തില്‍ അടുക്കളയില്‍ നിന്നും ചപ്പാത്തിക്കോല്‍ ഉപയോഗിച്ച് സജിത്ത് അമ്മയുടെ തലയുടെ പിന്‍ഭാഗത്തും നെറ്റിയിലും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.

വീണ്ടും അടിക്കാന്‍ ശ്രമിച്ചപ്പോള്‍ സാവിത്രി ഇടതുകൈ കൊണ്ട് തടഞ്ഞു. അടി കൊണ്ട് കൈകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. വീണ്ടും അടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കില്‍ തലപിളര്‍ന്ന് മരണം സംഭവിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എസ്.ഐ: ശ്രീകുമാറും എ.എസ്.ഐ സുനേഷും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories