തൃശൂർ:ഓട്ടോറിക്ഷ ഡ്രൈവറെ ദേഹോപദ്രവം ചെയ്ത് പണം കവർച്ചചെയ്തയാൾ പിടിയിൽ. അരണാട്ടുകര കാര്യാട്ടുകര സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെയാണ് ദേഹോപദ്രവം ചെയ്തത്. കേസിലെ പ്രതിയായ കുണ്ടുകാട് സ്വദേശി തദേവൂസ് എന്ന് വിളിക്കുന്ന ജിതിൻ പിയൂസ് (25) എന്നയാളെയാണ് നെടുപുഴ പോലീസ് പിടികൂടിയത്.
നവംബർ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം പ്രതി തൃശൂരിൽ നിന്നും അരണാട്ടുകര ഭാഗത്തേക്ക് പോകുന്നതിനായി ഓട്ടോറിക്ഷ വാടകയ്ക്ക് വിളിക്കുകയും വടൂക്കര ബണ്ട് എത്തിയ സമയം പ്രതി ഡ്രൈവറെ പിടിച്ച് ദേഹോപദ്രവം ചെയ്ത് ഭീഷണിപെടുത്തി കൈവശമുണ്ടായിരുന്ന 2000 രൂപ കവർച്ച ചെയ്യുകയായിരുന്നു.ചേറൂർ ഭാഗത്തുന്നിന്നും പ്രതിയെ നെടുപുഴ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക് ടൌൺ ഈസ്റ്റ്, വിയ്യൂർ, മെഡിക്കൽകോളേജ് എന്നീ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം ക്രിമിനൽകേസുകളുണ്ടെന്നും വ്യക്തമായി.അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ പി.സി സനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി.ശിവകുമാർ, അനിൽകുമാർ, ബേബി, സിവിൽ പോലീസ് ഓഫീസർമാരായ അഭീഷ് ആൻറണി, മണിവർണ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്.