Share this Article
ചാല സ്വർണക്കവർച്ച കേസ്: 206 പവൻ സ്വർണം കണ്ടെത്തി; ഹവാല ബന്ധം അന്വേഷിച്ച് പൊലീസ്
Chala Gold Case

തിരുവനന്തപുരം ചാല സ്വർണക്കവർച്ച കേസിൽ ഇതുവരെ പ്രതികളിൽ നിന്ന് 206 പവൻ സ്വർണം കണ്ടെത്തി. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതികൾ നൽകുന്നത് പരസ്പരവിരുദ്ധമായ മൊഴികളാണെന്ന് പൊലീസ് പറഞ്ഞു. സ്വർണം കടത്തിയതിന് പിന്നിൽ ഹവാല പണമിടപാടുകളും ഹവാല സംഘങ്ങളുടെ ബന്ധവും ഉണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സ്വർണക്കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചനയിലും സാമ്പത്തിക ഇടപാടുകളിലും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. സ്വർണം കൈമാറിയവരിലേക്കും പണമിടപാടുകൾ നടത്തിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories