Share this Article
കൊട്ടിയത്ത് ടാർ മിക്സിങ് പ്ലാന്റിലെ പുക ശ്വസിച്ച് സ്കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; 50 പേർ ആശുപത്രിയിൽ
വെബ് ടീം
4 hours 58 Minutes Ago
1 min read
tar mixing plant

കൊല്ലം  ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ച് സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. കൊട്ടിയം ഓക്സിലിയം ഐ.എസ്.സി സ്കൂളിലെ  സ്കൂളിലെ അമ്പതിലേറെ വിദ്യാർഥികളെയാണ് ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചില കുട്ടികൾക്ക് ഓക്സിജൻ സപ്പോർട്ട് നൽകിയിട്ടുണ്ട്. നേരത്തെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവ് നേടിയാണ് പ്ലാന്റ് വീണ്ടും പ്രവർത്തനം തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories