Share this Article
കരുതലിന്റെ വലിയ വിഷന്‍; എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റും കേരളവിഷനും നൽകുന്ന ആംബുലന്‍സ് സമര്‍പ്പണം നവംബര്‍ 20-ന് നീലേശ്വരത്ത്, താക്കോല്‍ദാനവും ഉദ്ഘാടനവും എക്‌സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജു നിര്‍വഹിക്കും
വെബ് ടീം
4 hours 36 Minutes Ago
1 min read
AMBULANCE

കാസർഗോഡ്|നീലേശ്വരം: സേവനവും സാമൂഹിക പ്രതിബദ്ധതയും ഒരുപോലെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളവിഷനും എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓരോ ജില്ലയ്ക്കും ഒരു ആംബുലന്‍സ്’ എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ലയ്ക്കുള്ള ആംബുലന്‍സ് സമര്‍പ്പണം നവംബര്‍ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നീലേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് നടക്കും.

ആംബുലന്‍സിന്റെ താക്കോല്‍ദാനവും സമര്‍പ്പണ ചടങ്ങിന്റെ ഉദ്ഘാടനവും എക്‌സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജു നിര്‍വഹിക്കും. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സാങ്കേതിക വളര്‍ച്ചയ്‌ക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റുമായി കൈകോര്‍ത്ത് ‘ഓരോ ജില്ലയ്ക്കും ഒരു ആംബുലന്‍സ്’ എന്ന മഹത്തായ ജീവകാരുണ്യ പദ്ധതിക്ക് കേരളവിഷന്‍ നേതൃത്വം നല്‍കുന്നത്.വയനാട് ജില്ലയിലെ കല്‍പറ്റ ഗവ. ജനറല്‍ ഹോസ്പിറ്റല്‍, ഇടുക്കി ജില്ലയിലെ ഗവ. താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ഹോസ്പിറ്റല്‍, തൃശൂര്‍ ജില്ലയിലെ പുതുക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഇതിനോടകം ആംബുലന്‍സ് നല്‍കിക്കഴിഞ്ഞു. 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള BLS ആംബുലന്‍സാണ് നീലേശ്വരം ആശുപത്രിക്ക് കൈമാറുന്നത്.

ആരോഗ്യ അടിയന്തര സാഹചര്യങ്ങളില്‍ സാധാരണക്കാര്‍ക്ക് ആശ്രയമാകുന്ന ഈ പദ്ധതി കേരളവിഷന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ്. ചടങ്ങില്‍ എന്‍ എച്ച് അന്‍വര്‍ ട്രസ്റ്റ് സെക്രട്ടറി കെ വിജയകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരണം നടത്തും. DMO ഡോ .രേഖ കെ.റ്റി. ആംബുലന്‍സ് ഏറ്റുവാങ്ങും. സി. ഒ. എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ് മുഖ്യാതിഥി ആയി പങ്കെടുക്കും. നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. സുരേന്ദ്രന്‍ , കേരളവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ് MD കെ.ഗോവിന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ചടങ്ങില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നേതാക്കള്‍, ആശുപത്രി HMC അധികാരികള്‍ സംബന്ധിക്കും. എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ് സ്വാഗതവും സൂപ്രണ്ട് നീലേശ്വരം താലൂക്ക് ആശുപത്രി ഡോ. സോനു . ബി നായര്‍ നന്ദിയും പറയും.

കണക്റ്റിവിറ്റിക്കപ്പുറം കരുതലിന്റെയും സേവനത്തിന്റെയും സന്ദേശവുമായി മുന്നേറുന്ന കേരളവിഷന്റെ ഈ സംരംഭത്തിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

വാർത്താസമ്മേളനത്തിൽ നഗരസഭ ചെയര്‍മാന്‍ പി. പി. മുഹമ്മദ് റാഫി, കേരള വിഷന്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍, സി.ഒ.എ. ജില്ലാ സെക്രട്ടറി ഹരീഷ് പി. നായര്‍, ജില്ലാ ട്രഷറര്‍ വിനോദ് പി., നീലേശ്വരം മേഖല സെക്രട്ടറി ജയചന്ദ്രന്‍ പി. ആര്‍., നീലേശ്വരം മേഖല പ്രസിഡന്റ് രാജീവന്‍ കെ. വി., എന്‍.എം.സി. ചെയര്‍മാന്‍ രാജീവന്‍ കരിങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories