Share this Article
KERALAVISION TELEVISION AWARDS 2025
സംസ്ഥാന സ്കൂൾ കലോത്സവം: പന്തൽ കാൽനാട്ടൽ 20 ന്
വെബ് ടീം
8 hours 47 Minutes Ago
1 min read
school fest

ജനുവരി 14 മുതൽ 18 വരെ തൃശ്ശൂർ ജില്ലയിൽ നടക്കാനിരിക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് ചടങ്ങ്  പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിൽ ഡിസംബർ 20 ശനിയാഴ്ച രാവിലെ 11 മണിക്ക് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ.  രാജൻ, ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു എന്നിവർ പങ്കെടുക്കും. തുടർന്ന് അതേ ദിവസം ഉച്ചക്ക് 12 ന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ സംസ്ഥാന കലോത്സവ ലോഗോ പ്രകാശനം,  63 -മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ മീഡിയ അവാർഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം, റിവ്യൂ മീറ്റിംഗ് എന്നിവയും നടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories