Share this Article
KERALAVISION TELEVISION AWARDS 2025
തിപ്പിലശ്ശേരിയില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റു
Youth clashed in Thippilissery

തൃശ്ശൂര്‍ തിപ്പിലശ്ശേരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി.  സംഭവത്തിൽ ഒരാൾക്ക് കൈക്ക് വെട്ടേറ്റു.തിപ്പിലശ്ശേരി സ്വദേശി സുന്ദരനാണ് വെട്ടേറ്റത്.ഇയാൾ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ രാത്രി  ആയിരുന്നു  സംഭവം..വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. പരിക്കുകളോടെ തിപ്പിലശ്ശേരി സ്വദേശി ദിനേശന്‍ എന്നയാളെയും  കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കയ്യിൽ നിന്നും ആക്രമണത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു.

ദിനേശൻ പന്നിത്തടം ഐഎൻടിയുസി യൂണിയൻ തൊഴിലാളിയാണ്.  കുന്നംകുളം സബ്ഇൻസ്പെക്ടർ ജിഷിലിന്റെ നേതൃത്വത്തിലുള്ള പോലീസ സംഘം സ്ഥലത്ത് എത്തി. കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകൻ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പരിക്കേറ്റ ദിനേശനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories