കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. നിര്‍ണായകമായ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. കുഞ്ഞികൃഷ്ണന്‍ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നാളെ ചേരുകയും ഈ കമ്മിറ്റിയില്‍ വി കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അറിയിക്കും. ജില്ലാ കമ്മിറ്റിയുടെ അംഗീകാരം കൂടി ഈ തീരുമാനത്തിന് ലഭിക്കുന്നതോടെയാണ് ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്താകുക.