പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ ചിറ്റൂരില്‍ പോയി പാലക്കാട്ടേക്ക് തിരിച്ചുവരികയായിരുന്നു.
നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചശേഷം വയലിലേക്ക് മറിയുകയായിരുന്നു.വന്യമൃഗം കുറുകെ ചാടിയാണ് നിയന്ത്രണം വിട്ടതെന്ന് സംശയം.കാട്ടുപന്നിയാണെന്നാണ് പരിക്കേറ്റവർ പറയുന്നത്.
രോഹന്‍ രഞ്ജിത് (24), രോഹന്‍ സന്തോഷ് (22), സനൂഷ് ശാന്തകുമാര്‍ (19) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ആദിത്യന്‍(23), കാറിലുണ്ടായിരുന്ന ഋഷി (24), ജിതിന്‍ (21) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.