Share this Article
News Malayalam 24x7
തീ തുപ്പിയുള്ള കാറുമായി അഭ്യാസ പ്രകടനം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
Stunt Driving with Fire Emitting Modifications

കുണ്ടറ ഇളമ്പൂരിൽ പൊതുനിരത്തിൽ തീ തുപ്പുന്ന വിധത്തിൽ രൂപമാറ്റം വരുത്തിയ കാറുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടിയെടുത്തു. നിയമലംഘനം നടത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ രണ്ട് വർഷത്തേക്ക് റദ്ദാക്കി. പള്ളിക്കൽ സ്വദേശിയായ മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ള കാറാണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം കുണ്ടറയിൽ നടന്ന ഒരു വിവാഹ ചടങ്ങിനെത്തിച്ച കാറാണ് തീ തുപ്പുന്ന വിധത്തിലും അമിത ശബ്ദം പുറപ്പെടുവിക്കുന്ന തരത്തിലും മാറ്റങ്ങൾ വരുത്തി പൊതുനിരത്തിൽ അഭ്യാസപ്രകടനം നടത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് മുതുതലയിലെ ഒരു വർക്ക്‌ഷോപ്പിൽ നിന്നാണ് വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് മോട്ടോർ വാഹന വകുപ്പിന് മുന്നിൽ ഹാജരാകാൻ മുഹമ്മദ് ഇർഫാന് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ഇയാൾ നിലവിൽ ഒളിവിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories