Share this Article
KERALAVISION TELEVISION AWARDS 2025
കാസർഗോഡ് പുഴയിൽ ഒഴുക്കിൽപ്പെട്ട 3 കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു
വെബ് ടീം
posted on 28-12-2024
1 min read
THREE DEAD

കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), പതിമൂന്ന് വയസ്സുകാരായ യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.

ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് പുഴയില്‍ അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂവരും ആഴമുള്ള ഭാഗത്ത് എത്തിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.മൂന്നു പേരുടെയും മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് കുട്ടികളുടെ മൃതദേഹം പുറത്തെത്തിച്ചത്. ബേഡകം പൊലീസ് ഉള്‍പ്പടെ സ്ഥലത്ത് എത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories