Share this Article
News Malayalam 24x7
വൻ കഞ്ചാവ് വേട്ട; 35 കിലോ കഞ്ചാവുമായി ആലുവയിൽ മൂന്ന് പേർ പിടിയിൽ
Massive Ganja Seizure in Aluva

എറണാകുളം ആലുവയിൽ വൻ കഞ്ചാവ് വേട്ട.  35 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. ഒഡിഷ സ്വദേശികളായ സത്യനായ്ക്ക്,ആശ പ്രമോദ് ലിമ,അശാന്തി താക്കുർ  എന്നിവരാണ് 35 കിലോ കഞ്ചാവുമായിപിടിയിലായത്. 

ഡാൻസാഫ് സംഘവും പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് പ്രതികൾ ആലുവയിൽ എത്തിയത്. ആലുവയിൽ എത്തിയ ശേഷം കളമശ്ശേരിക്ക് കൊണ്ടു പോകാനായിരുന്നു ശ്രമം. ഇവർ സ്ഥിരമായി കഞ്ചാവ് കടത്താറുണ്ടെന്നാണ് പൊലീസ് നിഗമനം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories