Share this Article
News Malayalam 24x7
25പെൺകുട്ടികളും 10ആൺകുട്ടികളും വയറിളക്കവും ഛർദ്ദിയുമായി ആശുപത്രിയിൽ; ചികിത്സയിലുള്ളത് എറണാകുളത്തെ കോളേജ് ഹോസ്റ്റലിലെ 35 വിദ്യാർത്ഥികൾ
വെബ് ടീം
posted on 16-07-2025
1 min read
STUDENT

കൊച്ചി: തൃക്കാക്കര കെഎംഎം കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന 35 വിദ്യാത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്നാണ് ചികിത്സയ്ക്കായി എത്തിച്ചത്. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലിലെ വിദ്യാത്ഥികൾക്കാണ് രോഗബാധയുണ്ടായത്. 25 പെൺകുട്ടികളേയും, 10 ആൺകുട്ടികളേയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹോസ്റ്റൽ ടാങ്കിലെ വെള്ളം മലിനമായിരുന്നുവെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞതിനെത്തുടർന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ടാങ്കിലെ വെള്ളത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ രോഗബാധയുടെ യഥാർത്ഥ കാരണം വ്യക്തമാകൂ. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories