Share this Article
News Malayalam 24x7
സഹസംവിധായകനും നടനുമായ ഒ. വിജയൻ അന്തരിച്ചു
വെബ് ടീം
posted on 09-09-2025
1 min read
o vijayan passes away

തൃശ്ശൂർ: സിനിമ സഹസംവിധായകനും നടനുമായ ഒ. വിജയൻ (76) അന്തരിച്ചു. പി. എ. തോമസ്, വിൻസെന്റ്, കമൽ, കൊച്ചിൻ ഹനീഫ്, കെ. എസ്. ഗോപാലകൃഷ്ണൻ, ഒ. രാമദാസ് എന്നീ സംവിധായകര്‍ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 30-ലേറെ സിനിമകളിലും 12-ലേറെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ചെറുപ്പകാലം മുചൽ കലാസാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു.കണ്ടേങ്കാവിൽ പരേതനായ കുട്ടപ്പൻ നായരുടെയും ഒറോംപുറത്ത് പരേതയായ നാരായണിയമ്മയുടെയും മകനാണ്. സംസ്കാര ചടങ്ങ് പാറമേക്കാവ് ശാന്തിഘട്ടിൽ ബുധനാഴ്ച രാവിലെ 10ന് നടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories