Share this Article
KERALAVISION TELEVISION AWARDS 2025
വിശുദ്ധ ചാവറ കുര്യാക്കോസച്ചന്റെ തിരുസ്വരൂപ പ്രയാണത്തിന് തുടക്കമായി
Saint Chavara Kuryakosachan's pilgrimage began

കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചാവറ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസച്ചന്റെ തിരുസ്വരൂപ പ്രയാണത്തിന് തുടക്കമായി. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍ മാത്യൂ കല്ലിങ്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന കൃത്യജ്ഞതാബലിക്കു ശേഷം പ്രയാണം നടത്തുന്ന തിരുസ്വരൂപങ്ങള്‍ ആശീര്‍വദിച്ച ശേഷം തിരുസ്വരൂപങ്ങള്‍ കുടുംബ യൂണിറ്റ് ഭാരവാഹികള്‍ക്ക് കൈമാറി.

ഇടവകയിലെ പ്രയാണത്തിന് ശേഷം ഡിസംബര്‍ 26 ന് തിരുസ്വരൂപങ്ങള്‍ തിരിച്ചെത്തും. തുടര്‍ന്ന് തിരുനാള്‍ കൊടിയേറ്റം നടക്കും. വരാപ്പുഴ മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. ഡിസംബര്‍ 29ന് നേര്‍ച്ചസദ്യയും നടക്കും. ജനുവരി മൂന്നിന് തിരുനാള്‍ ദിനത്തില്‍ വിവിധ കലാപരിപാടികളും നടക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories