Share this Article
News Malayalam 24x7
വീട്ടമ്മയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വെബ് ടീം
posted on 06-11-2023
1 min read
kozhikode old woman FOUND death AT PADDY FIELD

കോഴിക്കോട് മൂലാട് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജയലക്ഷ്മി (64) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് മരണമെന്ന് നിഗമനം. ഇന്ന് രാവിലെയാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്.

ഇവര്‍ സമീപത്തെ വയലില്‍ പുല്ല് പറിക്കാന്‍ പോയതായിരുന്നു. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം വയലില്‍ കണ്ടെത്തിയത്. പുല്ല് പറിക്കാന്‍ പോയപ്പോള്‍ ഷോക്കേറ്റ് മരിച്ചതാണ് എന്ന് കരുതുന്നു. സമീപത്ത് വൈദ്യുത ലൈന്‍ പൊട്ടിവീണു കിടക്കുന്നുണ്ട്.

ലൈന്‍ പൊട്ടിവീണിട്ട് രണ്ട് മൂന്നു ദിവസമായെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു. അയല്‍വാസി ഇവരെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരേതനായ മാധവന്‍ നായരുടെ ഭാര്യയാണ്. മക്കൾ: വിമേഷ് (റിട്ട. ഇന്ത്യൻ ആർമി ), വിജേഷ് (ഇന്ത്യൻ റെയിൽവേ ). മരുമക്കൾ: നിയ (മൊടക്കല്ലൂർ ), ഡോ. ഹിദ (ആയുർവേദ ആശുപത്രി നന്മണ്ട ). മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories