Share this Article
News Malayalam 24x7
ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു
The husband tried to commit suicide by strangling his wife and daughter
കൊല്ലംപരവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും ഗൃഹനാഥൻ കഴുത്തറുത്ത് കൊലപ്പെടു ത്തി. പരവൂർ സ്വദേശി പ്രീത മകൾ ശ്രീനന്ദ എന്നിവരാണ് മരിച്ചത്.  സംഭവത്തിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച പ്രീതയുടെ ഭർത്താവ് ശ്രീജുവിനെയും ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗിനെയും ആശുപത്രിയിലേക്ക് മാറ്റി.

 കഴിഞ്ഞ ദിവസം  രാത്രിയാണ് സംഭവം.  ഭാര്യയ്ക്കും രണ്ടു മക്കൾക്കും വിഷം  കൊടുത്ത ശേഷം കഴുത്തറുക്കുകയായിരുന്നു. ഇതിന് ശേഷം ശ്രീജു കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
ഇന്ന് രാവിലെ വീട് തുറക്കാതിരുന്നത് കണ്ട് സമീ പത്തുള്ള ബന്ധുക്കൾ ഇവിടെയെത്തി നോക്കിയ പ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പ്രീതയും ശ്രീനന്ദയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.മറ്റ് രണ്ട് പേർക്കും ജീവനുണ്ടെന്ന് കണ്ടതോടെ ഇവരെ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.  തിരുവനന്തപുരം മെഡിക്കൽ കോളേജിലും, മകൻ ശ്രീരാഗ് പൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

ഗൾഫിലായിരുന്ന ശ്രീജു  നാട്ടിൽ ഇപ്പോൾ തുണി കട നടത്തിവരികയായിരുന്നു  കട ബാധ്യതയാണ് ക്രൂരതയിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.    
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories