Share this Article
News Malayalam 24x7
കാണാതായ പത്താം ക്ലാസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കൃഷിയിടത്തിൽ തൂങ്ങിയ നിലയിൽ; സംഭവം പുൽപ്പള്ളിയിൽ
വെബ് ടീം
20 hours 6 Minutes Ago
1 min read
KANISHKA

കൽപറ്റ:  പുൽപ്പള്ളിയിൽ നിന്നും കാണാതായ പത്താം ക്ലാസ്സുകാരിയെ  മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌കയെ (16) ആണ് ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പടിഞ്ഞാറത്തറയില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന കനിഷ്‌കയെ ഞായറാഴ്ച രാത്രി മുതല്‍ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ പുൽപള്ളി പൊലീസിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. 

ഇതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ കനിഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. മാതാവ്: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനിഷ്‍ക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories