Share this Article
News Malayalam 24x7
റെയിൽവേ സ്റ്റേഷനിൽ ബന്ധുവിനെ കൊണ്ടാക്കി മടങ്ങുന്നതിനിടെ ടോറസ്സ് ലോറി സ്കൂട്ടറിൽ ഇടിച്ചു : യുവതിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 31-12-2025
1 min read
sulaja

കൊല്ലം: ടോറസ്സ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര കോട്ടത്തല സ്വദേശി സുലജ ശ്രീകുമാർ (39) ആണ് മരിച്ചത്. പുലർച്ചെയോടെ ഭരണിക്കാവ് സിനിമ പറമ്പിൽ ആയിരുന്നു അപകടം.ബന്ധുവിനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം തിരികെ മടങ്ങുമ്പോഴാണ് അപകടം. സുലജ സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ച ശേഷം അല്പ ദൂരം വലിച്ച് കൊണ്ടുപോവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ടോറസ് ലോറി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories