പത്തനംതിട്ട: ചിറ്റാർ വില്ലൂന്നിപ്പാറയിൽ കിണറ്റിൽ വീണ കടുവയെ പുറത്തെത്തിച്ചു.മയക്കുവെടിവച്ച ശേഷം വലയിലാക്കിയാണ് പുറത്തെത്തിച്ചത്.
ഇന്നു രാവിലെയാണ് കടുവയെ കിണറ്റിൽ കണ്ടെത്തിയത്. ആൾത്താമസമില്ലാത്ത വീടിൻറെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. കൊല്ലംപറമ്പിൽ സദാശിൻ്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്.ഇന്ന് പുലർച്ചെ 5ന് കിണറ്റിൽ വലിയ ശബ്ദം കേട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കടുവയെ കണ്ടത്.റാന്നി വനം ഡിവിഷനിൽ വടശ്ശേരിക്കര റേഞ്ചിൽ തണ്ണിത്തോട് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.